News

*അൽ ഫാറൂഖ് സ്കൂൾ ഇരുപത്തി ഏഴാമത് കായികമേളക്ക് കൊടിയിറങ്ങി.

   5 years ago

*അൽ ഫാറൂഖ് സ്കൂൾ ഇരുപത്തി ഏഴാമത് കായികമേളക്ക് കൊടിയിറങ്ങി. എമറാൾഡിന് കിരീടം…

രണ്ട് ദിവസം നീണ്ടു നിന്ന അൽ ഫാറൂഖ് സ്കൂൾ സ്പോർട്സ് മീറ്റ് സമാപിച്ചു. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ കരുത്തരായ എമറാൾഡ് ഹൗസ് ചാമ്പ്യന്മാരായി.

നാല് ഹൗസുകളിൽ നിന്നായി കായിക പ്രതിഭകൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കേരള ബ്ലാസ് റ്റേഴ്സ് ടീമംഗവും സുബ്രതോ കപ്പിൽ ഇന്ത്യൻ ഫുഡ്ബാൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന സുഹൈൽ സല്ല്യൂട്ട് സ്വീകരിച്ചു.

തുടർന്നു നടന്ന കായിക മത്സരങ്ങൾക്ക് സ്കൂൾ കായിക വിഭാഗം മേധാവി ഹർഷദ് സാർ നേതൃത്വം കൊടുത്തു. ഇടവേളകളില്ലാതെ ഒരേസമയം ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആവേശത്തോടെ നടന്നു. കായിക താരങ്ങളെല്ലാം വലിയ ഉത്സാഹത്തോടും ആവേശത്തോടെയുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പ്രത്യേകിച്ച് Kiddies, Sub Junior വിഭാഗങ്ങളിൽ വലിയ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്.

വ്യക്തിഗത ചാമ്പ്യൻപട്ടത്തിനു വേണ്ടി നടന്ന വാശിയേറിയ മത്സരം സ്കൂൾ കായികമേളയുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു…സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റഫ് ഷീനയും ആൺകുട്ടികളുടെ വിഭാഗത്തിൽ ഷാദിലും നിഹാലും ചാമ്പ്യന്മാരായി… അൽഫാറൂഖിലെ “ഹുസൈൻ പോൾട്ട്” ആയി ഇഹ്സാനിനെ തിരെഞ്ഞെടുത്തു…

ചിട്ടയായും സമയ കൃത്യതയിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മോശം കാലാവസ്ഥയിലും മേളയുടെ വിജയത്തിന് വേണ്ടി ഒപ്പം നിന്ന അധ്യാപകരെ അഭിനന്ദിച്ചു..

വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൾ ഷഫീഖ് സാറും വൈസ് പ്രിൻസിപ്പൾ അജ്മൽ സാറും മറ്റ് അധ്യാപകരും മാനേജ്‌മെന്റ് അംഗങ്ങളും വിതരണം ചെയ്തു.

Post a Comment

Related Posts

« More posts here

Navigation