News

*ഐ.എ.എസിന് ഒരുങ്ങാം*

   5 years ago

*ഐ.എ.എസിന് ഒരുങ്ങാം*

‘അൽ ഫാറൂഖ് ഡ്രീം ഐ എ എസ് മിഷൻ’ ഉൽഘാടനം
സിവിൽ സർവ്വീസസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഒരുങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന *’അൽ ഫാറൂഖ് ഡ്രീം ഐ എ എസ് മിഷൻ’* പദ്ധതി ഹിദായത്ത് മാമ്പ്ര ( സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് , ക്രൈംബ്രാഞ്ച്) ഉൽഘാടനം ചെയ്തു. ഈ നൂതന പദ്ധതിയിലൂടെ സിവിൽ സർവീസസിനെ കുറിച്ച അവബോധവും തുടർ പരിശീലനവും സാധ്യമാവും. സിൽവർ ജൂബിലിയുടെ ഭാഗമായി അൽ ഫാറൂഖ് സ്കൂളിലെ വിദ്യാർത്ഥികൾക്കു വേണ്ടി തുടക്കം കുറിക്കുന്ന ഈ പദ്ധതി മറ്റു സ്കുളുകളിലെ കുട്ടികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. സിവിൽ സർവീസസ് പരീക്ഷക്കു പുറമേ യു.പി.എസ്.സി, പി.എസ്.സി, കേരള സർക്കാറിൻ്റെ കെ.എ.എസ് അടക്കമുള്ള മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ പദ്ധതി ഉപയോഗപ്പെടുമെന്ന് *ഡ്രീം ഐ. എ. എസ് മിഷൻ* ഡയറക്ടർ പരേങ്ങൽ അസീസ് മാസ്റ്റർ പറഞ്ഞു.

വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്ന ബയോഡൈവേഴ്സിറ്റി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. ഈ പാർക്ക് ഔഷധത്തോട്ടവും ശലഭോദ്യാനവും ചെറു പക്ഷികളുടെ സങ്കേതവുമുൾപ്പെടെ കുട്ടികളുടെ പഠനത്തിനും ഉല്ലാസത്തിനും ഉതകുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. മലപ്പുറം ഗവ.കോളേജ് ചരിത്ര വിഭാഗം തലവൻ പ്രെഫ. മൊയ്തീൻ തോട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

Post a Comment

Related Posts

« More posts here

Navigation